2020, മേയ് 26, ചൊവ്വാഴ്ച

How to Prevent Dandruff | Home Remedy | Malayalam

പ്രധാനമായും താരൻ അമിതമായി തല വിയർക്കുന്നവരിൽ ആണ് കൂടുതലായി കണ്ടു വരുന്നത്. അത് ഒരു തരാം ഫംഗസ് ആണ്. അമിത് വിയർപ്പിന് ഒരു പരിഹാരം ആണ് ആപ്പിൾ സിഡാർ വിനെഗർ. ചെറു ചൂടുവെള്ളത്തിൽ അല്പം ആപ്പിൾ സിഡാർ വിനെഗർ ഒഴിച്ച് മിക്സ് ചെയ്തു തലയിൽ മസ്സാജ് ചെയ്താൽ അമിത വിയർപ്പിന് പരിഹാരമാകും.

ഇന്ന് നമ്മൾ താരനെ എങ്ങനെ ഒഴിവാക്കാം, അതിനുള്ള പ്രകൃതി ദത്തമായ പരിഹാരങ്ങൾ എന്തൊക്കെയാണ് എന്നിവയെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഇവിടെ പറയുന്ന പരിഹാരങ്ങൾ എല്ലാം ചെയ്യണമെന്നില്ല. നമ്മുടെ പരിസരത്ത് എന്തൊക്കെയാണോ കിട്ടാൻ സാധ്യതയുള്ളത് അങ്ങനെയുള്ള പരിഹാരങ്ങൾ ചെയ്താൽ മതി.

  1. നമ്മളിൽ പലരും തലയിൽ എണ്ണ തേച്ചു മണിക്കൂറുകൾ കഴിഞ്ഞു കുളിക്കാറുണ്ട്‌. അങ്ങനെ ചെയ്യരുത്. എണ്ണ തേച്ച ശേഷം പരമാവധി പത്തു മിനിട്ടു കഴിഞ്ഞു ചെറുപയർ പൊടി അല്ലെങ്കിൽ ചെമ്പരത്തി താളിയോ ഉപയോഗിച്ച് കഴുകണം.
  2. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകിയാൽ താരൻ മാറും.
  3. ആവണക്കെണ്ണ തലയിൽ തേച്ചു കുളിച്ചാൽ താരനും മുടി കൊഴിച്ചിലും മാറും. (ആവണക്കെണ്ണ ഉപയോഗിക്കുമ്പോൾ അലർജി ഉള്ളവർ സൂക്ഷിക്കുക)
  4. കോഴിമുട്ടയുടെ വെള്ളയിൽ രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീര് ചേർത്തു തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു. 5 മിനിട്ടിനു ശേഷം ശുദ്ധജലം കൊണ്ട് കഴുകുക.
  5. അമിത വിയർപ്പുള്ളവർ ഏറ്റവും കുറഞ്ഞത് രണ്ടു നേരം കുളിക്കുക.
  6. ഒരു സ്പൂൺ ബദാം ഓയിലും ഒരു സ്പൂൺ ഒലിവു ഓയിലും കൂട്ടി യോജിപ്പിച്ച് തലയിൽ തേച്ചു കുളിച്ചാൽ താരൻ മാറും.
  7. കറ്റാർ വാഴയുടെ തണ്ടു ചതച്ച് പിഴിഞ്ഞ നീര് പതിവായി തലയിൽ മസ്സാജ് ചെയ്താൽ താരം മാറും.
  8. തേങ്ങാപ്പാലിൽ ചെറു നാരങ്ങാ നീര് ചേർത്ത് തലയിൽ പുരട്ടിയാൽ താരം ശമിക്കും.
  9. തല കഴുകാനുപയോഗിക്കുന്ന വെള്ളത്തിൽ അല്പം ഉപ്പു ചേർക്കുക. താരൻ മാറും.
  10. തൈര് ഉപയോഗിച്ച് തല കഴുകിയാൽ താരൻ ഇല്ലാതാവും.
  11. രണ്ടോ മൂന്നോ വെണ്ടയ്ക്ക എടുത്ത് മിക്സിയിൽ അരച്ച് തലയിൽ തേച്ച് 10 മിനിട്ടു ശേഷം കഴുകി കളയുക. താരൻ മാറും കൂടാതെ മുടിയും വളരും. 

Related Topics

 

2020, മേയ് 25, തിങ്കളാഴ്‌ച

ഭക്ഷണ അലർജിയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളുമൊത്തുള്ള യാത്രകൾ നമുക്ക് എപ്പോഴും ടെൻഷൻ പിടിച്ച ഒന്നാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ട്രാഫിക് ബ്ലോക്കുകൾ, നീണ്ട കാത്തിരിപ്പ് സമയം, വിശക്കുന്ന നേരത്ത് ഭക്ഷണം കൊടുക്കുക അങ്ങനെ കുട്ടികളുമൊത്തുള്ള യാത്ര എല്ലാത്തരത്തിലും ഒരു വെല്ലുവിളിയാകാറുണ്ട്.

എന്നാൽ കുട്ടിക്ക് ഭക്ഷണ അലർജിയുണ്ടാകുമ്പോൾ, ആ വെല്ലുവിളികൾ പരിഹരിക്കാനാവാത്തതും കൂടിയായാൽ പിന്നെ നമ്മുടെ യാത്രയുടെ രസം തന്നെ ഇല്ലാതാവും

ലോകമെമ്പാടുമുള്ള 30.4% കുട്ടികളിൽ, ഭക്ഷണ അലർജികളുണ്ട്, aaaai.org (ഇത് ഒരു പഴയ പഠനമാണ്) അനുസരിച്ച്, കുട്ടികളിൽ പലർക്കും ഭക്ഷണങ്ങളോടും അതിലടങ്ങിയിട്ടുള്ള ചേരുവകകളോടും അലർജിയുണ്ട്, യാത്രകളിൽ പാൽ, സോയ, മുട്ട, ഗോതമ്പ്, നിലക്കടല, പരിപ്പ്, മത്സ്യം, കക്കയിറച്ചി ചിലപ്പോൾ അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു ഫാസ്റ്റ് ഫുഡുകൾ, റെസ്റ്റോറന്റ്, എയർലൈൻ ഭക്ഷണങ്ങൾ എന്നിവ പലപ്പോഴും ഭക്ഷണ-അലർജിയുള്ള  കുട്ടികൾക്ക് സുരക്ഷിതമല്ല.

നിങ്ങളുടെ കുടുംബ യാത്ര സുരക്ഷിതവും കഴിയുന്നത്ര ആസ്വാദ്യകരവുമാണെന്ന് ഉറപ്പാക്കാൻ, വിദഗ്ദ്ധർ ഇനിപ്പറയുന്ന ഏഴ് ഘട്ടങ്ങൾ നിർദ്ദേശിക്കുന്നു:

നിങ്ങൾ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷണം ആസൂത്രണം ചെയ്യുക. പോകുന്ന വഴിയിൽ കഴിക്കാനായി ചൂടു പോകാത്ത പാത്രങ്ങളിൽ കഴിക്കാൻ തയ്യാറായ ലഘുഭക്ഷണങ്ങളും ഭക്ഷണവും കരുതുക.

നിങ്ങളുടെ കുട്ടികൾക്ക് അലർജി ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ലഘുഭക്ഷണങ്ങൾ പോലുള്ള, മറ്റെവിടെയെങ്കിലും വാങ്ങാൻ ലഭ്യമല്ലാത്തതുമായ ആഹാരവസ്തുക്കൾ നേരത്തെ വാങ്ങി സൂക്ഷിക്കുക.

മൈക്രോവേവുകളും റഫ്രിജറേറ്ററുകളും അല്ലെങ്കിൽ ഒരു മുഴുവൻ അടുക്കളയോ വാഗ്ദാനം ചെയ്യുന്ന ഹോട്ടൽ മുറികൾ തിരഞ്ഞെടുക്കുക.  നിങ്ങളുടെ ഭക്ഷണം വീണ്ടും ചൂടാക്കാനും ഹോട്ടൽ മുറിയിൽ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് നിങ്ങളെ സഹായിക്കും. കൂടാതെ പെട്ടെന്ന് വൈദ്യസഹായം ലഭിക്കുന്ന ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ മറക്കരുത്. അടുക്കളയുള്ള ഒരു മുറിയിൽ താമസിക്കുന്നത് നിങ്ങളുടെ സ്വന്തം ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കാനും അനുവദിക്കുന്നു.

കഴിയുന്നത്ര വ്യക്തിഗതമായി ചെറുതായി പാക്കേജുചെയ്‌ത ഭക്ഷണങ്ങൾ വാങ്ങുക. അത്  വളരെ കുറച്ച് റഫ്രിജറേറ്റർ ഇടം എടുക്കുന്നു എന്ന് മാത്രമല്ല ഭക്ഷണമലിനീകരണം കുറയ്ക്കുവാനും സാധിക്കും.

2020, മേയ് 24, ഞായറാഴ്‌ച

How to care our lips naturally | Malayalam

നമുക്ക് എല്ലാവർക്കും ആകര്‍ഷണീയമായ ചുണ്ടുകള്‍ വേണമെന്നു ആഗ്രഹം ഉണ്ട്. ‌പക്ഷെ പലപ്പോഴും അതിനു പലർക്കും കഴിയാറില്ല എന്നതാണ് സത്യം. എന്നാൽ മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ചുണ്ടുകളുടെ സൗന്ദര്യ പരിചരണത്തി‌ല്‍ അല്‍പം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. കറുത്തു നിറം മങ്ങിയതും വരണ്ടതുമായ ചുണ്ടുകള്‍ക്ക് പകരം മൃദുലവും തിളക്കമുള്ളതുമായ നല്ല ഭംഗിയുള്ള ചുണ്ട് സ്വന്തമാക്കാന്‍ നമ്മുടെ വീട്ടിലുണ്ട് ചില മാര്‍​ഗങ്ങള്‍.

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ബീറ്റ്‌റൂട്ട് ആണെന്ന് പറയാം. ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്ബോള്‍ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടില്‍ പുരട്ടുക. അധരങ്ങള്‍ക്ക് ആകര്‍ഷകത്വം കൂടാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

എല്ലാ ദിവസവും നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് ഈർപ്പം നിലനിർത്താൻ സഹായിക്കും.

ഇരുണ്ട ചുണ്ടുകൾക്ക് കുക്കുമ്പർ ജ്യൂസ് മികച്ച പ്രതിവിധിയാണ്. കുറച്ച് കുക്കുമ്പർ ജ്യൂസ് എടുത്ത് നിങ്ങളുടെ ചുണ്ടുകളിൽ തടവുക. കുറച്ച് സമയം കാത്തിരുന്ന് നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നത് നിങ്ങളുടെ ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾക്ക് ബദാം ഓയിൽ മറ്റൊരു മികച്ച പരിഹാരമാണ്. ഉറങ്ങുന്നതിനുമുമ്പ് ഇത് ചുണ്ടിൽ പുരട്ടുക. ഇത് ചുണ്ടുകൾക്ക് മൃദുത്വവും മനോഹരമായ നിറവും നൽകാൻ സഹായിക്കുന്നു.

തുല്യ അളവിൽ നാരങ്ങ നീരും തേനും എടുക്കുക. അവ ഒരുമിച്ച് ചേർത്ത് നിങ്ങളുടെ ചുണ്ടിൽ പുരട്ടുക. നാരങ്ങ നീര് ചുണ്ടുകൾ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്, തേൻ ചുണ്ടുകളെ മൃദുവാക്കുന്നു. ഇത് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം.

2020, മേയ് 16, ശനിയാഴ്‌ച

കൊറോണയെ ലോക്ക് ഡൗണിനു ശേഷം എങ്ങനെ നേരിടാം How to prevent coronavirus after lockdown

ഇനിയുള്ള ദിവസങ്ങളിൽ മരണം നേരിട്ട് മുന്നിലെത്തും. എവിടെയും നമുക്കവനെ സൂക്ഷിച്ചേ മതിയാവൂ, കൊറോണ എന്ന കുഞ്ഞൻ വൈറസിനെ. ലോകത്തെല്ലായിടത്തും സർക്കാരുകൾ ലോക്ക് ഡൌൺ നിർത്തലാക്കി കൊണ്ടിരിക്കുന്നു. അവർ ജനങ്ങളോട് പറയാതെ പറയുന്നു. ഇനി നിങ്ങൾ ഓരോരുത്തരും കൊറോണയുമായി പൊരുത്തപ്പെട്ടു ജീവിക്കുക. അതെങ്ങനെ സാധ്യമാവും.
 

മരണത്തിനു കീഴടങ്ങാൻ മാത്രമേ അനുസരണ ശീലമില്ലാത്ത ജനത്തിനു കഴിയൂ. നമ്മൾ ദിവസവും കാണുന്ന വാർത്തകളിൽ എത്രയോ പേർ ലോക്ക് ഡൌൺ നിയമലംഘനം നടത്തുന്നു. തലയ്ക്കകത്ത് ആൾ താമസമില്ലാത്തവർക്ക് ഇതൊരു തമാശ മാത്രമാണ്. കാരണം അവർക്കു കൊറോണയുടെ യഥാർത്ഥ ഭീകരത അറിയില്ല എന്നത് തന്നെ.
 

കൊറോണയുടെ തീവ്രത വരും ദിവസങ്ങളിൽ ശക്തമാകും മരണങ്ങൾ ഒരു സാധാരണ സംഭവമായിത്തത്തീരും. മുമ്പൊക്കെ മരണം പതിയിരിക്കുകയായിരുന്നു. പക്ഷെ ഇനി... 

സാധാരണ കടകളും തീയറ്ററുകളുമൊക്കെ അമ്പലവും പള്ളിയുമൊക്കെ തുറക്കാൻ വെമ്പി നിൽക്കുകയാണ് ജനം. കാര്യങ്ങൾ കുഴപ്പത്തിലാവാതിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.
  • മൊബൈൽ ഫോണുകൾ വൃത്തിയായി സൂക്ഷിക്കുക
  • വീട്ടിലെ എല്ലാ കതകുകളുടെ പിടിയും കുറ്റികളും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തയാക്കുക.
  • അനാവശ്യമായി യാത്ര ചെയ്യരുത്
  • ഷേക്ക് ഹാൻഡ് കൊടുക്കരുത് കെട്ടിപ്പിടിച്ച് സ്നേഹപ്രകടങ്ങൾ പാടില്ല
  • മറ്റു വീടുകളിൽ പോകരുത്. അത്യാവശ്യമാണെങ്കിൽ ഫോൺ ഉപയോഗിക്കുക
  • മറ്റുള്ളവരുടെ വാഹനങ്ങളിൽ സഞ്ചരിക്കരുത് 
  • മറ്റുള്ളവരുടെ വാഹനമോടിക്കാനോ വാഹനം കൈമാറി ഓടിക്കാതിരിക്കാനും ശ്രദ്ധിക്കുക
  • വാഹനത്തിനുൾവശം അണുവിമുക്തമാക്കുക, ഡോർ ഹാൻഡിലുകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാൻ മറക്കരുത്
  • യാത്രകളിലും പുറത്തു  പോകുമ്പോഴും മാസ്ക് നിർബന്ധമായും ധരിക്കുക
  • മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക
  • സിനിമ തീയറ്റർ, മാളുകൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ, ആളുകൂടുന്ന ചടങ്ങുകൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ പോകരുത്
  • എടിഎം, ബാങ്ക് പോലെയുള്ള സ്ഥലങ്ങളിൽ പരമാവധി പോകാതെയിരിക്കുക, ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുക
  • പെട്രോൾ പമ്പുകളിൽ പോകുമ്പോൾ QR കോഡ് ഉപയോഗിച്ച് പണം അടയ്ക്കുകയാണെങ്കിൽ വളരെ നല്ലത് 
  • നിങ്ങൾ വാഹനത്തിൽ ഒരു sanitizer സ്ഥിരമായി സൂക്ഷിക്കുക
  • കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്ന പച്ചക്കറികൾ മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ടു ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ച് വീണ്ടും കഴുകി ഉപയോഗിക്കുക
  • packet സാധനങ്ങളുടെ പുറം അല്പം ഹാൻഡ്‌വാഷ് കലക്കി വച്ച് തുടച്ചെടുക്കുക, ശേഷം ഉപയോഗിക്കുക
  • റീഫിൽ ചെയ്തു വരുന്ന സോഡാ പോലെയുള്ള പാനീയങ്ങൾ കുടിക്കരുത് എന്തിനു സോഡാ സർബത്ത്, ജ്യൂസ് ഇവ പോലും കടയിൽ നിന്ന് കഴിക്കരുത്.
  • ഓഫീസുകളിൽ പോകുമ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക് കൈ കഴുകയോ sanitizer ഉപയോഗിക്കുകയോ ചെയ്യുക
  • പുറത്ത് എവിടെ പോയാലും കൈ കഴുകുന്നത് ശീലമാക്കുക
  • നിങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന പണം ബാങ്കിൽ എത്തിയോ എന്ന് പരിശോധിക്കാൻ ബാങ്കിൽ നേരിട്ടു പോകുന്നത് നിർത്തുക. പാസ്സ് ബുക്കിൽ എന്റർ ചെയ്തില്ല എന്ന് കരുതി നിങ്ങളുടെ പണം നഷ്ടമാവില്ല എന്ന് അറിയുക.
എന്തിനേറെ പറയുന്നു പുറത്ത് നിന്ന് ഒരുചായ കുടിക്കുന്നത് വരെ കുഴപ്പമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട, കാരണം കൊലയാളി വൈറസ് അദൃശ്യനായി നമ്മുടെ സമീപത്തെവിടെയോ ഉണ്ട്. 

സർക്കാരുകൾക്ക് ചെയ്യാനുള്ളത്
  • റേഷൻ സാധനങ്ങൾ ഹോം ഡെലിവറി വഴിയാക്കുക
  • സേവനങ്ങൾ ഡിജിറ്റൽ ആക്കുക
  • ഓഫിസുകളിൽ ക്യൂ നിർത്തിയുള്ള സേവന സമ്പ്രദായം നിർത്തുക 
  • മദ്യം പോലെയുള്ളവ ഓൺലൈനിൽ ലഭ്യമാക്കുക
  • പെൻഷൻ ബാങ്ക് അക്കൗണ്ടിൽ മാത്രം ആക്കുക
പച്ച മീൻ വരെ ഓൺലൈനിൽ കിട്ടുന്ന ഇക്കാലത്ത് ഇതൊക്കെ വളരെ എളുപ്പമാണ്.

എല്ലാറ്റിനെയും നിസ്സാരമായി കാണുന്ന മനസ്ഥിതി മാറ്റി വെയ്ക്കൂ. നമ്മൾ മാറിയേ തീരൂ ഇല്ലെങ്കിൽ കൊറോണ നമ്മളെ മാറ്റും.

2020, മേയ് 9, ശനിയാഴ്‌ച

Hair restoration for men | Hair loss restoration | Hair FAQ

How to Prevent Hair Loss | Dandruff | Baldness


താരൻ മുടി കൊഴിച്ചിൽ
  1. ആവണക്കെണ്ണ തലയിൽ തേയ്ക്കുന്നത് താരൻ മാറി മുടി കൊഴിച്ചിൽ കുറയാൻ സഹായിക്കും.
  2. കറിവേപ്പില എണ്ണ കാച്ചി തലയിൽ തേച്ചാൽ മുടി വളരും കൂടാതെ നരയും ശമിക്കും.
  3.  പടവലങ്ങ ഇടിച്ച് പിഴിഞ്ഞ് തലയിൽ തേച്ചാൽ മുടി വളരും. ക്ഷമയോടെ ചെയ്താൽ ഒരുപക്ഷെ കഷണ്ടി വരെ മാറ്റിയെടുക്കാം.
  4. ഉലുവ വെള്ളത്തിൽ കുതിർത്ത് തലയിൽ തേച്ചാൽ മുടി വളരും

Hair growth after shaving head | Hair restoration for men


100 ml ആവണക്കെണ്ണയിൽ ഒരു സ്പൂൺ ചെറിയ ഉള്ളി നീരും ഒരു സ്പൂൺ വെളുത്തുള്ളി നീരും ചേർത്ത് അതിൽ അര സ്പൂൺ കുരുമുളക് ചതച്ചിട്ടു തലയിൽ മസ്സാജ് ചെയ്താൽ കഷണ്ടി മാറും. പുതിയ മുടി കിളിർത്തു വരും.

ഇടവിട്ടുള്ള ഉപവാസത്തിന് മുടിയുടെ വളർച്ചയ്ക്ക് തടസ്സം നേരിടുമോ


ഇല്ല, ഇടവിട്ടുള്ള ഉപവാസത്തിന് മുടിയുടെ വളർച്ചയ്ക്ക് തടസ്സം നേരിടും എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ശരിയായ ഭക്ഷണക്രമം ഏറ്റെടുക്കുകയാണെങ്കിൽ അത് കാലക്രമേണ മുടി ശക്തവും ആരോഗ്യകരവുമാകാൻ കാരണമാകും. കൂടുതൽ കേസുകളിലും, ഇടവിട്ടുള്ള ഉപവാസം ആരംഭിക്കുന്നവർക്ക് താൽക്കാലിക മുടി കൊഴിച്ചിൽ അനുഭവപ്പെടാം.

Related Topics

Natural Remedies for Heart problems | ome remedies for heart attack symptoms

Home remedies to prevent heart attack


ഹൃദയ സംബന്ധമായ നാട്ടറിവുകൾ 
  • അരച്ച ഇഞ്ചി 5 ഗ്രാം എടുത്ത് അല്പം എള്ളെണ്ണയിൽ ചാലിച്ച് കഴിക്കുന്നത് ഹൃദയ സ്തംഭനം, ഹൃദയഭാഗത്തുള്ള വേദന എന്നിവ ശമിക്കാൻ ഉത്തമമാണ്.
  • പടവലങ്ങ നീര് കുടിക്കുന്നത് ഹൃദയ പേശികളെ ബലപ്പെടുത്താൻ നല്ലതാണ്.
  • 1 ടീസ്പൂൺ തുളസിനീര് 1 ടീസ്പൂൺ തേനിൽ ചേർത്തു  പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാതെയിരിക്കുവാൻ സഹായിക്കും.

2020, മേയ് 5, ചൊവ്വാഴ്ച

Natural Indian Health Remedies | Home Remedies Malayalam

കഫം
  1. അല്പം അയമോദകം പൊടിച്ചു വെണ്ണ ചേർത്തു കഴിച്ചാൽ കഫം ഇല്ലാതെയാകും.
  2. ജീരകവും കൽക്കണ്ടവും പൊടിച്ച് കഴിക്കുന്നത് കഫം, ചുമ മാറാൻ സഹായിക്കും.
  3. ഉലുവ കഴിക്കുന്നത് ശ്വാസകോശത്തിൽ നിന്ന് കഫം ഒഴിവാക്കാൻ സഹായിക്കുന്നു 
പ്രമേഹം
  1. ഒരു ടീസ്പൂൺ ഉലുവ പൊടി അര ഔൺസ് ഇഞ്ചിനീരിൽ ചാലിച്ച് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹത്തിന്റെ ശമനത്തിന് കാരണമാകും.
മുഖം തിളങ്ങാൻ
  1. ഒരു ടേബിൾ സ്പൂൺ കുക്കുമ്പർ ജ്യൂസും ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് മുഖത്ത് പുരട്ടുക. 5 മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് നിങ്ങളുടെ മുഖം മനോഹരമായി നിലനിർത്താൻ സഹായിക്കും. കൂടാതെ വെള്ളരിക്ക ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു, ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു. മാത്രമല്ല വെള്ളരിക്ക കഴിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കുന്നു.
ഭാരം കുറയ്ക്കാൻ
  1. നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാൻ വെള്ളരിക്ക കഴിക്കുന്നത് വളരെ നല്ലതാണ് കാരണം കലോറി ഒട്ടുമില്ല 
മുടിവളരാൻ
  1. പെരുംജീരകം വിത്തുകളിലെ പാന്റോതെനിക് ആസിഡ്, ഇരുമ്പ്, മോളിബ്ഡിനം, ചെമ്പ്, ഫോളേറ്റ്, ഇരുമ്പ്, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
ആരോഗ്യ സംബന്ധമായ കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക 👉

കഷണ്ടി മാറാൻ
  1. വെണ്ടയ്ക്ക വെള്ളമൊഴിച്ച്‌ അല്‍പം ചൂടാക്കി ആ വെള്ളം തണുത്തതിനു ശേഷം അതുപയോഗിച്ച്‌ തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്യുക. കഷണ്ടിയുടെ തുടക്ക കാലത്ത് തന്നെ ഈ വെണ്ടയ്ക്ക പാനീയം ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിയ്ക്ക് പകരം പുതിയ മുടി കിളിര്‍ക്കും.
ഉറക്കം
  1. ഉറങ്ങാൻ കിടക്കുന്നതിനു അര മണിക്കൂർ മുൻപ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു.
രക്ത സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതു പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ്.