2020, ജനുവരി 17, വെള്ളിയാഴ്‌ച

How to avoid kidney failure with medicinal plants

മൂത്രമൊഴിക്കുമ്പോൾ നിങ്ങൾ പതിവായി വേദന അനുഭവപ്പെടുന്നുണ്ടോ?
 
ഇത് വൃക്കയുടെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഇത് മൂത്രനാളിയിലെ  അണുബാധ, വൃക്കയിലെ കല്ലുകൾ, വൃക്ക സംബന്ധമായ തകരാറുകൾ എന്നിവയിലേയ്ക്ക് നയിച്ചേക്കാം.

കാര്യങ്ങൾ തീർന്നുപോകുന്നതിനുമുമ്പ്, നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കുക.

വൃക്കകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആയുർവേദത്തിൽ ധാരാളം ഔഷധ സസ്യങ്ങളുണ്ട്.

നിങ്ങളുടെ വൃക്കസംബന്ധമായ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ‌ കഴിവുള്ള ഔഷധ സസ്യങ്ങളെപ്പറ്റി പറയാം.

Punarnava

പുനർനവ (തഴുതാമ or തവിലാമ in Malayalam) എന്ന ചെടി നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടു വരുന്നു. പക്ഷെ പലർക്കും ഈ ഔഷധചെടിയുടെ ഗുണം അറിയില്ല എന്നതാണ് സത്യം.  ഇതിന്റെ ഇലകൾ ഇട്ടു തിളപ്പിച്ചു വെള്ളം കുടിക്കുകയോ,  ഇലയും തണ്ടും ചതച്ചു പിഴിഞ്ഞ് നീരു കുടിക്കുകയോ ചെയ്താൽ കിഡ്നി സംബന്ധമായ രോഗങ്ങൾ വരാതെയിരിക്കാൻ സഹായിക്കുന്നു. പണ്ട് കാലത്ത് ആൾക്കാർ മാസത്തിലൊരിക്കൽ തഴുതാമ ഇലകൾ കറിയായി ഉപയോഗിച്ചിരുന്നു. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് പുനർനവ (തഴുതാമ or തവിലാമ) ചെടി.

ആന്തരാവയവങ്ങളിൽ എന്തെങ്കിലും നീർക്കെട്ട് ഉണ്ടെങ്കിൽ ഭേദമാവാൻ തഴുതാമ നീര് കുടിച്ചാൽ മതി. 

നമ്മള്‍ എല്ലാ കറികളിലും മഞ്ഞള്‍ ചേര്‍ക്കാറുണ്ട്. ഭക്ഷണത്തിന് നിറവും രുചിയും നല്‍കുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവയാണ് മഞ്ഞളിന്റെ ഔഷധമൂല്യത്തിന് കാരണം.

മഞ്ഞൾ

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും മഞ്ഞളിന് കഴിവുണ്ട്. മഞ്ഞളിലെ 'കുര്‍കുമിന്‍' എന്ന വസ്തുവാണ് കൊഴുപ്പിനെ അലിയിച്ചു കളയാന്‍ സഹായിക്കുന്നത്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാനും സഹായിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

post a comment here