2020, മേയ് 26, ചൊവ്വാഴ്ച

How to Prevent Dandruff | Home Remedy | Malayalam

പ്രധാനമായും താരൻ അമിതമായി തല വിയർക്കുന്നവരിൽ ആണ് കൂടുതലായി കണ്ടു വരുന്നത്. അത് ഒരു തരാം ഫംഗസ് ആണ്. അമിത് വിയർപ്പിന് ഒരു പരിഹാരം ആണ് ആപ്പിൾ സിഡാർ വിനെഗർ. ചെറു ചൂടുവെള്ളത്തിൽ അല്പം ആപ്പിൾ സിഡാർ വിനെഗർ ഒഴിച്ച് മിക്സ് ചെയ്തു തലയിൽ മസ്സാജ് ചെയ്താൽ അമിത വിയർപ്പിന് പരിഹാരമാകും.

ഇന്ന് നമ്മൾ താരനെ എങ്ങനെ ഒഴിവാക്കാം, അതിനുള്ള പ്രകൃതി ദത്തമായ പരിഹാരങ്ങൾ എന്തൊക്കെയാണ് എന്നിവയെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഇവിടെ പറയുന്ന പരിഹാരങ്ങൾ എല്ലാം ചെയ്യണമെന്നില്ല. നമ്മുടെ പരിസരത്ത് എന്തൊക്കെയാണോ കിട്ടാൻ സാധ്യതയുള്ളത് അങ്ങനെയുള്ള പരിഹാരങ്ങൾ ചെയ്താൽ മതി.

  1. നമ്മളിൽ പലരും തലയിൽ എണ്ണ തേച്ചു മണിക്കൂറുകൾ കഴിഞ്ഞു കുളിക്കാറുണ്ട്‌. അങ്ങനെ ചെയ്യരുത്. എണ്ണ തേച്ച ശേഷം പരമാവധി പത്തു മിനിട്ടു കഴിഞ്ഞു ചെറുപയർ പൊടി അല്ലെങ്കിൽ ചെമ്പരത്തി താളിയോ ഉപയോഗിച്ച് കഴുകണം.
  2. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകിയാൽ താരൻ മാറും.
  3. ആവണക്കെണ്ണ തലയിൽ തേച്ചു കുളിച്ചാൽ താരനും മുടി കൊഴിച്ചിലും മാറും. (ആവണക്കെണ്ണ ഉപയോഗിക്കുമ്പോൾ അലർജി ഉള്ളവർ സൂക്ഷിക്കുക)
  4. കോഴിമുട്ടയുടെ വെള്ളയിൽ രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീര് ചേർത്തു തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു. 5 മിനിട്ടിനു ശേഷം ശുദ്ധജലം കൊണ്ട് കഴുകുക.
  5. അമിത വിയർപ്പുള്ളവർ ഏറ്റവും കുറഞ്ഞത് രണ്ടു നേരം കുളിക്കുക.
  6. ഒരു സ്പൂൺ ബദാം ഓയിലും ഒരു സ്പൂൺ ഒലിവു ഓയിലും കൂട്ടി യോജിപ്പിച്ച് തലയിൽ തേച്ചു കുളിച്ചാൽ താരൻ മാറും.
  7. കറ്റാർ വാഴയുടെ തണ്ടു ചതച്ച് പിഴിഞ്ഞ നീര് പതിവായി തലയിൽ മസ്സാജ് ചെയ്താൽ താരം മാറും.
  8. തേങ്ങാപ്പാലിൽ ചെറു നാരങ്ങാ നീര് ചേർത്ത് തലയിൽ പുരട്ടിയാൽ താരം ശമിക്കും.
  9. തല കഴുകാനുപയോഗിക്കുന്ന വെള്ളത്തിൽ അല്പം ഉപ്പു ചേർക്കുക. താരൻ മാറും.
  10. തൈര് ഉപയോഗിച്ച് തല കഴുകിയാൽ താരൻ ഇല്ലാതാവും.
  11. രണ്ടോ മൂന്നോ വെണ്ടയ്ക്ക എടുത്ത് മിക്സിയിൽ അരച്ച് തലയിൽ തേച്ച് 10 മിനിട്ടു ശേഷം കഴുകി കളയുക. താരൻ മാറും കൂടാതെ മുടിയും വളരും. 

Related Topics

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

post a comment here