2020, മേയ് 25, തിങ്കളാഴ്‌ച

ഭക്ഷണ അലർജിയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളുമൊത്തുള്ള യാത്രകൾ നമുക്ക് എപ്പോഴും ടെൻഷൻ പിടിച്ച ഒന്നാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ട്രാഫിക് ബ്ലോക്കുകൾ, നീണ്ട കാത്തിരിപ്പ് സമയം, വിശക്കുന്ന നേരത്ത് ഭക്ഷണം കൊടുക്കുക അങ്ങനെ കുട്ടികളുമൊത്തുള്ള യാത്ര എല്ലാത്തരത്തിലും ഒരു വെല്ലുവിളിയാകാറുണ്ട്.

എന്നാൽ കുട്ടിക്ക് ഭക്ഷണ അലർജിയുണ്ടാകുമ്പോൾ, ആ വെല്ലുവിളികൾ പരിഹരിക്കാനാവാത്തതും കൂടിയായാൽ പിന്നെ നമ്മുടെ യാത്രയുടെ രസം തന്നെ ഇല്ലാതാവും

ലോകമെമ്പാടുമുള്ള 30.4% കുട്ടികളിൽ, ഭക്ഷണ അലർജികളുണ്ട്, aaaai.org (ഇത് ഒരു പഴയ പഠനമാണ്) അനുസരിച്ച്, കുട്ടികളിൽ പലർക്കും ഭക്ഷണങ്ങളോടും അതിലടങ്ങിയിട്ടുള്ള ചേരുവകകളോടും അലർജിയുണ്ട്, യാത്രകളിൽ പാൽ, സോയ, മുട്ട, ഗോതമ്പ്, നിലക്കടല, പരിപ്പ്, മത്സ്യം, കക്കയിറച്ചി ചിലപ്പോൾ അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു ഫാസ്റ്റ് ഫുഡുകൾ, റെസ്റ്റോറന്റ്, എയർലൈൻ ഭക്ഷണങ്ങൾ എന്നിവ പലപ്പോഴും ഭക്ഷണ-അലർജിയുള്ള  കുട്ടികൾക്ക് സുരക്ഷിതമല്ല.

നിങ്ങളുടെ കുടുംബ യാത്ര സുരക്ഷിതവും കഴിയുന്നത്ര ആസ്വാദ്യകരവുമാണെന്ന് ഉറപ്പാക്കാൻ, വിദഗ്ദ്ധർ ഇനിപ്പറയുന്ന ഏഴ് ഘട്ടങ്ങൾ നിർദ്ദേശിക്കുന്നു:

നിങ്ങൾ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷണം ആസൂത്രണം ചെയ്യുക. പോകുന്ന വഴിയിൽ കഴിക്കാനായി ചൂടു പോകാത്ത പാത്രങ്ങളിൽ കഴിക്കാൻ തയ്യാറായ ലഘുഭക്ഷണങ്ങളും ഭക്ഷണവും കരുതുക.

നിങ്ങളുടെ കുട്ടികൾക്ക് അലർജി ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ലഘുഭക്ഷണങ്ങൾ പോലുള്ള, മറ്റെവിടെയെങ്കിലും വാങ്ങാൻ ലഭ്യമല്ലാത്തതുമായ ആഹാരവസ്തുക്കൾ നേരത്തെ വാങ്ങി സൂക്ഷിക്കുക.

മൈക്രോവേവുകളും റഫ്രിജറേറ്ററുകളും അല്ലെങ്കിൽ ഒരു മുഴുവൻ അടുക്കളയോ വാഗ്ദാനം ചെയ്യുന്ന ഹോട്ടൽ മുറികൾ തിരഞ്ഞെടുക്കുക.  നിങ്ങളുടെ ഭക്ഷണം വീണ്ടും ചൂടാക്കാനും ഹോട്ടൽ മുറിയിൽ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് നിങ്ങളെ സഹായിക്കും. കൂടാതെ പെട്ടെന്ന് വൈദ്യസഹായം ലഭിക്കുന്ന ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ മറക്കരുത്. അടുക്കളയുള്ള ഒരു മുറിയിൽ താമസിക്കുന്നത് നിങ്ങളുടെ സ്വന്തം ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കാനും അനുവദിക്കുന്നു.

കഴിയുന്നത്ര വ്യക്തിഗതമായി ചെറുതായി പാക്കേജുചെയ്‌ത ഭക്ഷണങ്ങൾ വാങ്ങുക. അത്  വളരെ കുറച്ച് റഫ്രിജറേറ്റർ ഇടം എടുക്കുന്നു എന്ന് മാത്രമല്ല ഭക്ഷണമലിനീകരണം കുറയ്ക്കുവാനും സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

post a comment here