2020, മേയ് 16, ശനിയാഴ്‌ച

കൊറോണയെ ലോക്ക് ഡൗണിനു ശേഷം എങ്ങനെ നേരിടാം How to prevent coronavirus after lockdown

ഇനിയുള്ള ദിവസങ്ങളിൽ മരണം നേരിട്ട് മുന്നിലെത്തും. എവിടെയും നമുക്കവനെ സൂക്ഷിച്ചേ മതിയാവൂ, കൊറോണ എന്ന കുഞ്ഞൻ വൈറസിനെ. ലോകത്തെല്ലായിടത്തും സർക്കാരുകൾ ലോക്ക് ഡൌൺ നിർത്തലാക്കി കൊണ്ടിരിക്കുന്നു. അവർ ജനങ്ങളോട് പറയാതെ പറയുന്നു. ഇനി നിങ്ങൾ ഓരോരുത്തരും കൊറോണയുമായി പൊരുത്തപ്പെട്ടു ജീവിക്കുക. അതെങ്ങനെ സാധ്യമാവും.
 

മരണത്തിനു കീഴടങ്ങാൻ മാത്രമേ അനുസരണ ശീലമില്ലാത്ത ജനത്തിനു കഴിയൂ. നമ്മൾ ദിവസവും കാണുന്ന വാർത്തകളിൽ എത്രയോ പേർ ലോക്ക് ഡൌൺ നിയമലംഘനം നടത്തുന്നു. തലയ്ക്കകത്ത് ആൾ താമസമില്ലാത്തവർക്ക് ഇതൊരു തമാശ മാത്രമാണ്. കാരണം അവർക്കു കൊറോണയുടെ യഥാർത്ഥ ഭീകരത അറിയില്ല എന്നത് തന്നെ.
 

കൊറോണയുടെ തീവ്രത വരും ദിവസങ്ങളിൽ ശക്തമാകും മരണങ്ങൾ ഒരു സാധാരണ സംഭവമായിത്തത്തീരും. മുമ്പൊക്കെ മരണം പതിയിരിക്കുകയായിരുന്നു. പക്ഷെ ഇനി... 

സാധാരണ കടകളും തീയറ്ററുകളുമൊക്കെ അമ്പലവും പള്ളിയുമൊക്കെ തുറക്കാൻ വെമ്പി നിൽക്കുകയാണ് ജനം. കാര്യങ്ങൾ കുഴപ്പത്തിലാവാതിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.
  • മൊബൈൽ ഫോണുകൾ വൃത്തിയായി സൂക്ഷിക്കുക
  • വീട്ടിലെ എല്ലാ കതകുകളുടെ പിടിയും കുറ്റികളും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തയാക്കുക.
  • അനാവശ്യമായി യാത്ര ചെയ്യരുത്
  • ഷേക്ക് ഹാൻഡ് കൊടുക്കരുത് കെട്ടിപ്പിടിച്ച് സ്നേഹപ്രകടങ്ങൾ പാടില്ല
  • മറ്റു വീടുകളിൽ പോകരുത്. അത്യാവശ്യമാണെങ്കിൽ ഫോൺ ഉപയോഗിക്കുക
  • മറ്റുള്ളവരുടെ വാഹനങ്ങളിൽ സഞ്ചരിക്കരുത് 
  • മറ്റുള്ളവരുടെ വാഹനമോടിക്കാനോ വാഹനം കൈമാറി ഓടിക്കാതിരിക്കാനും ശ്രദ്ധിക്കുക
  • വാഹനത്തിനുൾവശം അണുവിമുക്തമാക്കുക, ഡോർ ഹാൻഡിലുകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാൻ മറക്കരുത്
  • യാത്രകളിലും പുറത്തു  പോകുമ്പോഴും മാസ്ക് നിർബന്ധമായും ധരിക്കുക
  • മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക
  • സിനിമ തീയറ്റർ, മാളുകൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ, ആളുകൂടുന്ന ചടങ്ങുകൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ പോകരുത്
  • എടിഎം, ബാങ്ക് പോലെയുള്ള സ്ഥലങ്ങളിൽ പരമാവധി പോകാതെയിരിക്കുക, ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുക
  • പെട്രോൾ പമ്പുകളിൽ പോകുമ്പോൾ QR കോഡ് ഉപയോഗിച്ച് പണം അടയ്ക്കുകയാണെങ്കിൽ വളരെ നല്ലത് 
  • നിങ്ങൾ വാഹനത്തിൽ ഒരു sanitizer സ്ഥിരമായി സൂക്ഷിക്കുക
  • കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്ന പച്ചക്കറികൾ മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ടു ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ച് വീണ്ടും കഴുകി ഉപയോഗിക്കുക
  • packet സാധനങ്ങളുടെ പുറം അല്പം ഹാൻഡ്‌വാഷ് കലക്കി വച്ച് തുടച്ചെടുക്കുക, ശേഷം ഉപയോഗിക്കുക
  • റീഫിൽ ചെയ്തു വരുന്ന സോഡാ പോലെയുള്ള പാനീയങ്ങൾ കുടിക്കരുത് എന്തിനു സോഡാ സർബത്ത്, ജ്യൂസ് ഇവ പോലും കടയിൽ നിന്ന് കഴിക്കരുത്.
  • ഓഫീസുകളിൽ പോകുമ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക് കൈ കഴുകയോ sanitizer ഉപയോഗിക്കുകയോ ചെയ്യുക
  • പുറത്ത് എവിടെ പോയാലും കൈ കഴുകുന്നത് ശീലമാക്കുക
  • നിങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന പണം ബാങ്കിൽ എത്തിയോ എന്ന് പരിശോധിക്കാൻ ബാങ്കിൽ നേരിട്ടു പോകുന്നത് നിർത്തുക. പാസ്സ് ബുക്കിൽ എന്റർ ചെയ്തില്ല എന്ന് കരുതി നിങ്ങളുടെ പണം നഷ്ടമാവില്ല എന്ന് അറിയുക.
എന്തിനേറെ പറയുന്നു പുറത്ത് നിന്ന് ഒരുചായ കുടിക്കുന്നത് വരെ കുഴപ്പമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട, കാരണം കൊലയാളി വൈറസ് അദൃശ്യനായി നമ്മുടെ സമീപത്തെവിടെയോ ഉണ്ട്. 

സർക്കാരുകൾക്ക് ചെയ്യാനുള്ളത്
  • റേഷൻ സാധനങ്ങൾ ഹോം ഡെലിവറി വഴിയാക്കുക
  • സേവനങ്ങൾ ഡിജിറ്റൽ ആക്കുക
  • ഓഫിസുകളിൽ ക്യൂ നിർത്തിയുള്ള സേവന സമ്പ്രദായം നിർത്തുക 
  • മദ്യം പോലെയുള്ളവ ഓൺലൈനിൽ ലഭ്യമാക്കുക
  • പെൻഷൻ ബാങ്ക് അക്കൗണ്ടിൽ മാത്രം ആക്കുക
പച്ച മീൻ വരെ ഓൺലൈനിൽ കിട്ടുന്ന ഇക്കാലത്ത് ഇതൊക്കെ വളരെ എളുപ്പമാണ്.

എല്ലാറ്റിനെയും നിസ്സാരമായി കാണുന്ന മനസ്ഥിതി മാറ്റി വെയ്ക്കൂ. നമ്മൾ മാറിയേ തീരൂ ഇല്ലെങ്കിൽ കൊറോണ നമ്മളെ മാറ്റും.