2020, മേയ് 24, ഞായറാഴ്‌ച

How to care our lips naturally | Malayalam

നമുക്ക് എല്ലാവർക്കും ആകര്‍ഷണീയമായ ചുണ്ടുകള്‍ വേണമെന്നു ആഗ്രഹം ഉണ്ട്. ‌പക്ഷെ പലപ്പോഴും അതിനു പലർക്കും കഴിയാറില്ല എന്നതാണ് സത്യം. എന്നാൽ മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ചുണ്ടുകളുടെ സൗന്ദര്യ പരിചരണത്തി‌ല്‍ അല്‍പം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. കറുത്തു നിറം മങ്ങിയതും വരണ്ടതുമായ ചുണ്ടുകള്‍ക്ക് പകരം മൃദുലവും തിളക്കമുള്ളതുമായ നല്ല ഭംഗിയുള്ള ചുണ്ട് സ്വന്തമാക്കാന്‍ നമ്മുടെ വീട്ടിലുണ്ട് ചില മാര്‍​ഗങ്ങള്‍.

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ബീറ്റ്‌റൂട്ട് ആണെന്ന് പറയാം. ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്ബോള്‍ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടില്‍ പുരട്ടുക. അധരങ്ങള്‍ക്ക് ആകര്‍ഷകത്വം കൂടാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

എല്ലാ ദിവസവും നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് ഈർപ്പം നിലനിർത്താൻ സഹായിക്കും.

ഇരുണ്ട ചുണ്ടുകൾക്ക് കുക്കുമ്പർ ജ്യൂസ് മികച്ച പ്രതിവിധിയാണ്. കുറച്ച് കുക്കുമ്പർ ജ്യൂസ് എടുത്ത് നിങ്ങളുടെ ചുണ്ടുകളിൽ തടവുക. കുറച്ച് സമയം കാത്തിരുന്ന് നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നത് നിങ്ങളുടെ ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾക്ക് ബദാം ഓയിൽ മറ്റൊരു മികച്ച പരിഹാരമാണ്. ഉറങ്ങുന്നതിനുമുമ്പ് ഇത് ചുണ്ടിൽ പുരട്ടുക. ഇത് ചുണ്ടുകൾക്ക് മൃദുത്വവും മനോഹരമായ നിറവും നൽകാൻ സഹായിക്കുന്നു.

തുല്യ അളവിൽ നാരങ്ങ നീരും തേനും എടുക്കുക. അവ ഒരുമിച്ച് ചേർത്ത് നിങ്ങളുടെ ചുണ്ടിൽ പുരട്ടുക. നാരങ്ങ നീര് ചുണ്ടുകൾ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്, തേൻ ചുണ്ടുകളെ മൃദുവാക്കുന്നു. ഇത് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

post a comment here