2020, മേയ് 5, ചൊവ്വാഴ്ച

Natural Indian Health Remedies | Home Remedies Malayalam

കഫം
  1. അല്പം അയമോദകം പൊടിച്ചു വെണ്ണ ചേർത്തു കഴിച്ചാൽ കഫം ഇല്ലാതെയാകും.
  2. ജീരകവും കൽക്കണ്ടവും പൊടിച്ച് കഴിക്കുന്നത് കഫം, ചുമ മാറാൻ സഹായിക്കും.
  3. ഉലുവ കഴിക്കുന്നത് ശ്വാസകോശത്തിൽ നിന്ന് കഫം ഒഴിവാക്കാൻ സഹായിക്കുന്നു 
പ്രമേഹം
  1. ഒരു ടീസ്പൂൺ ഉലുവ പൊടി അര ഔൺസ് ഇഞ്ചിനീരിൽ ചാലിച്ച് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹത്തിന്റെ ശമനത്തിന് കാരണമാകും.
മുഖം തിളങ്ങാൻ
  1. ഒരു ടേബിൾ സ്പൂൺ കുക്കുമ്പർ ജ്യൂസും ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് മുഖത്ത് പുരട്ടുക. 5 മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് നിങ്ങളുടെ മുഖം മനോഹരമായി നിലനിർത്താൻ സഹായിക്കും. കൂടാതെ വെള്ളരിക്ക ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു, ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു. മാത്രമല്ല വെള്ളരിക്ക കഴിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കുന്നു.
ഭാരം കുറയ്ക്കാൻ
  1. നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാൻ വെള്ളരിക്ക കഴിക്കുന്നത് വളരെ നല്ലതാണ് കാരണം കലോറി ഒട്ടുമില്ല 
മുടിവളരാൻ
  1. പെരുംജീരകം വിത്തുകളിലെ പാന്റോതെനിക് ആസിഡ്, ഇരുമ്പ്, മോളിബ്ഡിനം, ചെമ്പ്, ഫോളേറ്റ്, ഇരുമ്പ്, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
ആരോഗ്യ സംബന്ധമായ കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക 👉

കഷണ്ടി മാറാൻ
  1. വെണ്ടയ്ക്ക വെള്ളമൊഴിച്ച്‌ അല്‍പം ചൂടാക്കി ആ വെള്ളം തണുത്തതിനു ശേഷം അതുപയോഗിച്ച്‌ തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്യുക. കഷണ്ടിയുടെ തുടക്ക കാലത്ത് തന്നെ ഈ വെണ്ടയ്ക്ക പാനീയം ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിയ്ക്ക് പകരം പുതിയ മുടി കിളിര്‍ക്കും.
ഉറക്കം
  1. ഉറങ്ങാൻ കിടക്കുന്നതിനു അര മണിക്കൂർ മുൻപ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു.
രക്ത സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതു പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

post a comment here